കൊച്ചി: ഓഖി ദുരന്തത്തേയും അതിന്റെ കാണാപ്പുറങ്ങളേയും ആധാരമാക്കി വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്ത് ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ ' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെബ്രുവരി 15ന് വൈകിട്ട് ഏഴു മണിയ്ക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. കൃതി ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഡോക്യു ഫെസ്റ്റിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ഓഖി ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയായ ഒന്നാം കടല്‍, ദുരന്തശേഷം അതിജീവന യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയാവുന്ന രണ്ടാം കടല്‍ എന്നീ രണ്ടു ഭാഗങ്ങളായാണ് 45 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനുമാണ് വാള്‍ട്ടര്‍ ഡിക്രൂസ്.
നിര്‍മ്മാണം സിക്സ്റ്റസ് പോള്‍സണ്‍, രചന എസ്.എന്‍ റോയ്, ക്യാമറ കെ.ജി.ജയന്‍, എഡിറ്റിങ് രാഹുല്‍ രാജീവ് തുടങ്ങിയവരാണ് നിര്‍വ്വഹിച്ചിരിക്കുന്നു. ഡോക്യുമെന്ററിക്ക് സബ്ടൈറ്റിലുകള്‍ നല്‍കിയിരിക്കുന്നത് ഗീതു എസ് പ്രിയയാണ്. സംഗീതം നല്‍കിയിരിക്കുന്നത് സിദ്ദാര്‍ത്ഥ്, ജനയസൂര്യ, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ്. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സൗജന്യമാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon