ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നിന്ന് ഇറക്കുമത ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയാണ് വ്യക്തമാക്കിയത്.
പാകിസ്ഥാനുമായള്ള സൗഹ്യദ രാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് അരുൺ ജെയ്റ്റ്‍ലി ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് പാകിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചത്. ഇറക്കുമതി ചെയുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതോടെ പരോക്ഷമായ പ്രഹരമാണ് പാകിസ്ഥാന് ഇന്ത്യ നൽകിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ പങ്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ പത്രക്കുറിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon