ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യത്തെ സൈന്യത്തിന്‍റെ 30,000 കോടി മോഷ്ടിച്ച മോദി സ്വന്തം നിലക്ക് സുഹൃത്തായ അനിൽ അംബാനിക്ക് നൽകിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇക്കാര്യം രാജ്യം ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മടങ്ങവെയാണ് ലോക്സഭയിൽ റഫാൽ ഇടപാട് സംബന്ധിച്ച മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
നേരത്തെ, ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന് താൽപര്യമില്ലെന്നാണ് മോദി ലോക്സഭയിൽ നന്ദിപ്രമേയത്തിനുള്ള മറുപടിയിൽ ആരോപിച്ചത്. അതു കൊണ്ടാണ് റഫാൽ ഇടപാട് വേണ്ടെന്ന്വെക്കാൻ ആവശ്യപ്പെടുന്നത്. തന്നെ വിമർശിക്കാം എന്നാൽ രാജ്യത്തെ വിമർശിക്കരുത്. തന്റെ സർക്കാർ അഴിമതി മുക്തമാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon