ads

banner

Wednesday, 20 February 2019

author photo

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​ ഇന്ന്. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് പു​ല​ര്‍​ച്ചെ ത​ന്നെ ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും അ​ടു​പ്പു​ക​ള്‍ കൂ​ട്ടി പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്.  പൊങ്കാലയ‌്ക്ക് എത്തുന്നവര്‍ക്കായി ക്ഷേത്രട്രസ്റ്റിന്റെയും സര്‍ക്കാരിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണം ഒരുക്കി. പൊലീസും ഫയര്‍ഫോഴ‌്സും വന്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട‌്. രാവിലെ 10.15-ന‌് പണ്ടാര അടുപ്പില്‍ തീകത്തിക്കും.

കും​ഭ മാ​സ​ത്തി​ലെ പൂ​രം നാ​ളും പൗ​ര്‍​ണ​മി​യും ഒ​ത്തു​ചേ​രു​ന്ന ബു​ധ​നാ​ഴ്ച രാ​വി​ലെ 10.15 ന് ​ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ട് പ​ര​മേ​ശ്വ​ര​ന്‍ വാ​സു​ദേ​വ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ല്‍ നി​ന്ന് കൈ​മാ​റു​ന്ന ദീ​പം വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും ചെ​റി​യ തി​ട​പ്പ​ള്ളി​യി​ലും പ​ണ്ടാ​ര​യ​ടു​പ്പി​ലേ​ക്കും പ​ക​രും. ഒ​പ്പം ന​ഗ​ര​ത്തി​ന്‍റെ പ​ത്ത് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഭ​ക്ത​ര്‍ ഒ​രു​ക്കി​യ അ​ടു​പ്പു​ക​ളി​ലും ദീ​പം തെ​ളി​ക്കും. പകല്‍ 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250- ശാന്തിമാര്‍ വിവിധ മേഖലകളിലെത്തും. 

രാത്രി 7.30-ന‌് ചൂരല്‍കുത്ത് ചടങ്ങ‌്. വ്യാഴാഴ്ച രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.പ്രത്യേക കെഎസ‌്‌ആര്‍ടിസി ബസുകളും ട്രെയിനുകളും സര്‍വീസ‌് നടത്തുന്നുണ്ട‌്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെയും ഫ‌്ളക‌്സിന്റെയും ഉപയോഗം തടഞ്ഞു. വനിതാ ബറ്റാലിയന്‍ ഉള്‍പ്പെടെ 3700 പൊലീസുകാരെ സുരക്ഷയ‌്ക്കായി നിയോഗിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച‌് ആകാശനിരീക്ഷണവും ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട‌് ഒരുക്കം വിലയിരുത്തി.

നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളിവിലാണ് ഇക്കുറി പൊങ്കാലക്കലങ്ങള്‍ നിരക്കുക. ആറ്റുകാലിലേക്ക് എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ഇന്നലെ ഉച്ച മുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 3800 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഹരിത ചട്ടം പൂര്‍ണമായും പാലിച്ചാവും ഇത്തവണയും പൊങ്കാല ഉത്സവങ്ങള്‍ നടക്കുകയെന്ന് കളക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2000 ലേറെ ആളുകളെ ശുചീകരണ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement