ബെംഗലൂരു: ഫെയ്സ്ബുക് സുഹൃത്തുക്കളായ പെൺകുട്ടികൾ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. കൽബുർഗി സ്വദേശിയായ വിദ്യാർഥിയെയാണ് മാറത്തഹള്ളിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺസുഹൃത്തുക്കൾ വിദ്യാർഥിയെ ബ്ലാക്മെയില്‍ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്‌ചയായി പെൺകുട്ടികൾ വിദ്യാർഥിയുടെ ചില ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ബ്ലാക്മെയില്‍ ചെയ്തിരുന്നു. ചിത്രങ്ങൾ പുറത്ത് വിടാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടു. രണ്ടു പെൺകുട്ടികളുമായി വിദ്യാർഥി മണിക്കൂറുകളോളം ഫെയ്‌സ്ബുക്കിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
പെൺകുട്ടികൾ ബ്ളാക്മെയിൽ ചെയ്തു തുടങ്ങിയതോടെ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് വിദ്യാർഥി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മാതാപിതാക്കൾക്കും മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സൂചന നൽകിയിരുന്നു. വിദ്യാർഥിയുടെ താമസസ്ഥലം പരിശോധിച്ച പോലീസ് ലാപ്‌ടോപ്പും ഫോണും കണ്ടെടുത്തു. പെൺകുട്ടികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ ആത്മഹത്യാ പ്രേരണ, ബ്ളാക്മെയിലിങ് എന്നീ വകുപ്പുകൾ പ്രകാരം കേസ് ചാർജ് ചെയ്‌തേക്കും
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon