ads

banner

Thursday, 21 February 2019

author photo

ഗുജറാത്തിൽ അദാനി ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മരണപ്പെട്ടത് ആയിരത്തിലധികം കുട്ടികൾ. അദാനി ഫൗണ്ടേഷന്റെ കച്ച് ജില്ലയിലുള്ള ജി കെ ആശുപത്രിയിലെ കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തന്നെയാണ് ഇതുസംബന്ധിച്ച വിവരം നിയമസഭയിൽ പുറത്ത് വിട്ടത്

ഇതേപറ്റി അന്വേഷിക്കാൻ കഴിഞ്ഞ മെയിൽ ഒരു കമ്മറ്റി സർക്കാർ രൂപീകരിച്ചിരുന്നതായും സഭയിൽ മന്ത്രി പറഞ്ഞു. റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1,018 ശിശു മരണങ്ങളാണ് ആശുപത്രിയിൽ നടന്നിട്ടുള്ളത്. എന്നാൽ, ഇത്രയും മരണങ്ങൾ നടന്നിട്ടും ആശുപത്രിയുടെ ചികിത്സാ രീതികളിൽ തെറ്റായ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് കമ്മറ്റിയുടെ റിപ്പോർട്ട്.

2014-15 വർഷം 188 കു‍ഞ്ഞുങ്ങളാണ് മരണപ്പെട്ടത്. 2015-16ൽ 187 ഉം, 2016-17ൽ 208, 2017-18ൽ 276, 2018-19ൽ 159 കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടിരിക്കുന്നത്. നിയമസഭയിലെ ചോദ്യോത്തര വേളയിൽ കോൺഗ്രസിന്റെ സന്തോക്ബെൻ അരേതിയയുടെ  ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിതിൻ പട്ടേൽ.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement