ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രിംകോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് നവംബര്‍ 7 ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ നിർണ്ണായക രേഖകൾ പുറത്ത്.
നവംബര്‍ 7 ലെ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇത്തരത്തിലാണ്
, ‘പുനഃപരിശോധന ഹര്‍ജികളിലെ കോടതി വിധി എന്താണ് എങ്കിലും അത് നടപ്പിലാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധം ആണ്’. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ‘സുപ്രിംകോടതിയുടെ വിധി രാജ്യത്തിലെ നിയമം ആണ്. ആ നിലയ്ക്ക് ബോര്‍ഡിന് പ്രസ്തുത വിധി അംഗീകരിക്കാന്‍ ഉള്ള നിയമപരമായ ബാധ്യത ഉണ്ട്’. മിനുട്‌സില്‍ ഇങ്ങനെയും രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ യുവതീ പ്രവേശനത്തെ അനുകൂലിക്കണം എന്നൊരു നിലപാട് യോഗത്തിൽ തീരുമാനിച്ചിട്ടില്ല. ഈ യോഗത്തില്‍ തിരുവുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ ദാസ് എന്നിവര്‍ ആണ് പങ്കെടുത്തിട്ടുള്ളത്. ഇരുവരും യോഗ തീരുമാനത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്.
നവംബര്‍ 7 ന് ശേഷം യുവതി പ്രവേശനത്തെ പിന്തുണയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ നവംബര്‍ 7 ലെ യോഗ തീരുമാനം പിന്നീട് ബോര്‍ഡ് യോഗം ചേര്‍ന്ന് തിരുത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ബ്രീഫിംഗ് കൗണ്‍സിലര്‍മാര്‍ നല്‍കിയ ബ്രീഫ് അനുസരിച്ചാണ് യുവതി പ്രവേശനത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പിന്തുണച്ചത് എന്നാണ് സൂചന.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon