തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍വ്വേ നടത്താന്‍ തീരുമാനിച്ച് സിപി ഐഎം. താഴെതട്ടില്‍ സര്‍വ്വെ നടത്തി വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് പ്രചരണം നടത്താനാണ് സിപിഐഎം തീരുമാനം. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വോട്ടര്‍മാരെ കണ്ട് നിലവിലെ സാമൂഹ്യ-രാഷ്ട്രീയ, മതപരമായ, സംസ്‌ക്കാരികപരമായ കാര്യങ്ങളെ കുറിച്ചും ചോദിച്ചാണ് വിവരങ്ങള്‍ തേടുക. എങ്ങനെയാണ് വോട്ടര്‍മാര്‍ ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ പ്രകിയ സഹായിക്കുമെന്ന് സിപിഐഎം കരുതുന്നു. മാര്‍ച്ച് ആദ്യവാരം സര്‍വ്വേ നടത്തും. സര്‍വ്വേയെ മുന്‍നിര്‍ത്തിയായിരിക്കും സ്ഥാനാര്‍ത്ഥികളെയും പ്രചരണവിഷയങ്ങളും തീരുമാനിക്കുക.
എന്‍ഡിഎ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍, നോട്ട നിരോധനം, ഇന്ധന വിലവര്‍ധനവ്, ഇന്ധനവില വര്‍ധിച്ചത് കാരണം സാധങ്ങള്‍ക്ക് വിലകൂടിയത്, സാമ്പത്തിക നയങ്ങളുടെ സ്വാധീനം, കര്‍ഷകരോഷം, പ്രളയസമയത്തെ കേന്ദ്രഇടപെടല്‍, മറ്റ് പ്രശ്‌നങ്ങള്‍ ഇവയൊക്കെ സര്‍വ്വേയില്‍ ചോദ്യങ്ങളായി വരും.
കൂടുതല്‍ ആളുകളിലേക്ക് എത്തുന്ന തരത്തിലാണ് സിപിഐഎം സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ വോട്ടര്‍മാരെ അടക്കം സര്‍വ്വേയില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പിന് മുമ്പേ വന്ന തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങളുമായി ഈ സര്‍വ്വേ നടപടിയെ കൂട്ടിക്കെട്ടേണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon