കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശ്വാസിസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് .ശ്രീധരൻ പിള്ള. സുപ്രീം കോടതിയിൽ സർക്കാരും ബോർഡും സ്വീകരിച്ച നിലപാട് ഈ കൊടുംവഞ്ചന പുറത്തു കൊണ്ടു വന്നിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. സർക്കാരിന്റെയും പാർട്ടിയുടെയും കയ്യിലെ ചട്ടുകമായി ദേവസ്വം ബോർഡ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല പ്രശ്നത്തിന്റെ തുടക്കം മുതൽ തന്നെ ഇടതു സർക്കാർ ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസവും തകർക്കുകയെന്ന സിപിഎം പരിപാടി നടപ്പാക്കാൻ ശ്രമിക്കുകയാണ്. സുപ്രീം കോടതി വിധി ഒരു മറയാക്കി ഉപയോഗിക്കുകയാണെന്ന് ബിജെപി തുറന്നു കാട്ടി. സുപ്രീം കോടതി വിധി ഒരു മറയാക്കി ഉപയോഗിക്കുകയാണെന്ന് ബിജെപി തുറന്നു കാട്ടി. ബിജെപി പറഞ്ഞതൊക്കെ ശരിവന്നതാണു സംസ്ഥാനസർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ കൈക്കൊണ്ട നിലപാട്. യുവതീപ്രവേശത്തിനുള്ള വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണു സർക്കാരിന്റെയും ബോർഡിന്റെയും.
ക്ഷേത്രങ്ങൾ തകർക്കുകയെന്ന സിപിഎമ്മിന്റെ ഗൂഢപദ്ധതി നടപ്പാക്കുന്നതിനു കൂട്ടുനിൽക്കുകയാണ് സർക്കാരിന്റെയും പാർട്ടിയുടെയും കയ്യിലെ ചട്ടുകമായി മാറിയ ദേവസ്വം ബോർഡ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിതെന്നും ബിജെപി ആരോപിച്ചു .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon