കാസര്‍ഗോഡ്: പെരിയ ഇരട്ടകൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.
പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ലെന്നാണ് കൃഷ്ണന്‍ പറയുന്നത്. സിപിഎം അറിയാതെ കൊലപാതകം നടക്കില്ല. അടിപിടി പ്രശ്നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഫോണില്‍ പോലും വിളിച്ച് ആശ്വസിപ്പിക്കാത്തതില്‍ വലിയ മനോവിഷമം ഉണ്ടെന്നും കൃഷ്ണന്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon