മക്കള്‍ സെല്‍വനെന്ന ഓമനപ്പേരില്‍ ആരാധകര്‍ നെഞ്ചിലേറ്റുന്ന സൂപ്പര്‍താരം ഒരു സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയതാണ് ഇപ്പോഴത്തെ പുതിയ വാര്‍ത്ത. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ജി 310 ജിഎസ് അഡ്വഞ്ചര്‍ ബൈക്കാണ് മക്കല്‍ സെല്‍വന്‍ സ്വന്തമാക്കിയത്.
വാഹനം സ്വന്തമാക്കിയ വിവരം ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.ജി 310 ജിഎസിന്റെ റേസിങ് റെഡ് നോണ്‍മെറ്റാലിക് നിറത്തിലുള്ള മോഡലാണ് വിജയ് സേതുപതി തന്റെ ഗാരേജിലെത്തിച്ചത്. നേരത്തെ ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറും വിജയ് സേതുപതി സ്വന്തമാക്കിയിരുന്നു.സൂപ്പര്‍ ഹിറ്റ് സിനിമയായ 96ന്റെ സംവിധായകന് താരം ബുള്ളറ്റ് സമ്മനാമായി നല്‍കിയതും വാര്‍ത്തയായിരുന്നു.
ബിഎംഡബ്ല്യു നിരയിലെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കായ ഏ 310 ഏടല്‍ 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്.യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നാണിത്. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും നടന്‍ ടൊവിനോ തോമസും നേരത്തെ ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon