തമിഴ്നാട് തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ പതിവായി വൈകുന്നതില്‍ യാത്രക്കാരും സ്റ്റേഷന്‍ മാസ്റ്ററും തമ്മില്‍ സംഘര്‍ഷം മാർത്താണ്ഡം ഇരണിയിലാണ് യാത്രക്കാരും റെയിൽവേ അധികൃതരും തമ്മിൽ വാക്കേറ്റവും സംഘര്ഷവുമുണ്ടായത്. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട പാസഞ്ചര്‍ ഒണ്‍പത് മണിക്കാണ് നാഗര്‍കോവിലില്‍ എത്തേണ്ടത്. എന്നാല്‍ നാളേറെയായി വളരെ വൈകിയാണ് പാസഞ്ചര്‍ പുറപ്പെടുന്നതും നാഗര്‍കോവിലില്‍ എത്തിച്ചേരുന്നതും. പാറശ്ശാലയില്‍ 15 മിനിറ്റ്, ഇരണിയലില്‍ 15 മിനിറ്റ്, കുഴിത്തുറയില്‍ 10 മിനിറ്റ് അങ്ങനെ പല സ്റ്റോപ്പുകളിലായി പാസഞ്ചര്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ വലയ്ക്കാറുണ്ട്.
ഇതുമൂലം മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ നിശ്ചിത സ്ഥാനത്തെത്തുക. ഇതേതുടര്‍ന്ന് നാഗര്‍കോവില്‍ കളക്ടേറ്റിലും തിരുന്നല്‍വേലിയും മറ്റും ജോലിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ വളരെ വൈകിയാണ് ഓഫീസുകളിലും മറ്റും എത്തിച്ചേരുന്നത്.
പാസഞ്ചര്‍ വൈകുന്നത് സ്ഥിരമായതോടെ യാത്രക്കാരുടെ ക്ഷമകെട്ടു. ഇതേതുടര്‍ന്ന് ഇന്ന് രാവിലെ ഇരണയലില്‍ വെച്ച് സ്‌റ്റേഷന്‍ മാസ്റ്ററും യാത്രക്കാരും തമ്മില്‍ വാഗ്‌വാദമുണ്ടായി. യാത്രക്കാര്‍ ഇരണിയലില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെത്തി ട്രെയിന്‍ വൈകുന്നതിന് കാരണം ആരാഞ്ഞപ്പോള്‍ സിഗ്നനല്‍ ലഭിക്കാത്തതിനാലും മറ്റുമാണ് ട്രെയിന്‍ പിടിച്ചിടുന്നതെന്ന സ്‌റ്റേഷന്‍ മാസ്റ്ററുടെ പ്രതികരണം യാത്രക്കാരെ ചൊടിപ്പിച്ചു. ഇതോടെ യാത്രക്കാരും സ്റ്റേഷന്‍ മാസ്റ്ററും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
This post have 0 komentar
EmoticonEmoticon