വാഷിംഗ്‌ടണ്‍: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് അമേരിക്കയിലെ പതിനാറ് സംസ്ഥാനങ്ങൾ ട്രംപിനെതിരെ നിയലംഘനത്തിന് ഹരജി നൽകി. മെക്സിക്കൻ അതിർത്തിയില്‍ മതില്‍ നിർമ്മാണത്തിന് പണം നൽകാത്തതില്‍ പ്രതിഷേധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷംരാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്.
അമേരിക്കയിലെ പതിനാറ് സംസ്ഥാനങ്ങൾ ട്രംപിനെതിരെ നിയമ ലംഘനത്തിന് ഹരജി നല്‍കി. കാലിഫോർണിയയിലെ കീഴ്കോടതിയിലാണ് ഹരജി നല്‍കിയത്.
ട്രംപിന്റെ നടപടി അമേരിക്കയുടെ ഭരണ ഘടനയുടെ ലംഘനമാണെന്ന് കാലിഫോര്‍ണിയന്‍ അറ്റോർണി ജനറല്‍ സേവിയർ ബെസേറ പറഞ്ഞു. അതിര്‍ത്തിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലന്നും ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം അനാവശ്യമാണെന്നും അറ്റോർണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon