ads

banner

Monday, 18 February 2019

author photo

ആലപ്പുഴ : മകളെ ശല്യം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ കുത്തികൊന്നു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ അറവുളശേരി വീട്ടിൽ ബാബുവിൻെറ മകൻ കുര്യൻ ആണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ കുര്യന്റെ അയൽവാസി കൂടിയായ വാടയ്ക്കൽ വേലിയകത്ത് വീട്ടിൽ സോളമനെ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച പകൽ പന്ത്രണ്ടരയോടെ വാടയ്ക്കൽ ദൈവജനമാത പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അക്രമം നടന്നത്.

ഇതിനു മുൻപ് സോളമന്റെ മകളെ നിരന്തരം കുര്യൻ കണ്ടുമുട്ടുകയും പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. കുര്യനെ കൊണ്ടുള്ള ശല്യം കൂടി വന്നതോടെ പെൺകുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയെ ശല്യം ചെയ്യരുതെന്ന് കുര്യനെ പലതവണ താക്കീതു ചെയ്തിരുന്നതായി സോളമൻ പൊലീസിനോട് പറഞ്ഞു. എന്നാൽ കുര്യൻ ഇത് അനുസരിക്കാൻ തയാറായില്ല.

സംഭവം നടന്ന ദിവസം ബൈബിൾ ക്ലാസുകഴിഞ്ഞ് പള്ളിയിൽ നിന്ന്​ മടങ്ങുകയായിരുന്ന പെൺകുട്ടിയെ കുര്യൻ പിന്നെയും ശല്യം ചെയ്തു. ഇതറിഞ്ഞു സ്ഥലത്തേക്കെത്തിയ സോളമൻ കുര്യനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തർക്കം മൂർച്ഛിച്ച് കുര്യന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുര്യനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ച് മണിയോടെ മരിക്കുകയായിരുന്നു

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement