അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരെ കടുത്ത പ്രതിഷേധം. മോദി കടന്നു പോകുന്ന റോഡുകൾക്കരികിൽ ‘മോദി നോ എന്‍ട്രി’ എന്നെഴുതിയ പടുകൂറ്റന്‍ ബോര്‍ഡുകൾ സ്ഥാപിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മോദി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന തരത്തിലുള്ള പോസ്റ്ററുകളും പ്രതിഷേധക്കാർ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനിടയിലാണ് ഇത്തരം ഒരു പ്രതിഷേധം മോദിക്കെതിരെ ഉണ്ടായിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പേരില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. മോദി എത്തുന്നതിനു മുന്നേ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി പ്രവർത്തകർ.
This post have 0 komentar
EmoticonEmoticon