സോള്‍: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി. ആഗോള സാമ്പത്തിക വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല്‍ എന്നിവയും ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കിയാണ് സോള്‍ സമാധാന പുരസ്‌കാരത്തിന് മോദി അര്‍ഹനായത്.
രണ്ട് ലക്ഷം ഡോളറും (ഏകദേശം 1,41,99,100 രൂപ) ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സോള്‍ സമാധാന പുരസ്‌കാരം ദക്ഷിണ കൊറിയ നല്‍കി തുടങ്ങിയത്. പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon