ലക്നോ: ഉത്തര്‍പ്രദേശിലെ ബരാജ്പുര് റെയില്‍വേ സ്റ്റേഷനുസമീപം സ്ഫോടനം നടന്ന കാളിന്ദി എക്സ്പ്രസില്‍ ജയ്ഷെ മുഹമ്മദിന്റെ പേരില്‍ ഭീഷണി സന്ദേശം കണ്ടെത്തി. ട്രെയിനില്‍നിന്നും ഭീഷണി സന്ദേശം ലഭിച്ചതായി കാണ്‍പുര്‍ എസ്പി സഞ്ജീവ് സുമന് സ്ഥിരീകരിച്ചു.
സ്ഫോടനം ഉണ്ടായ ട്രെയിനിലെ ശുചിമുറിയില്‍ കത്ത് പതിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കത്തില്‍ ജെയ്ഷെ മുഹമ്മിന്റെ പേര് തെറ്റായാണ് എഴുതിയിരിക്കുന്നത്. ഭീകര സംഘടനയുടെ പേരില്‍ ഭീഷണി സന്ദേശം തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാവാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ പോലീസ് ഗൗരവമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സഞ്ജീവ് സുമന് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 7.10 ഓടെയാണ് കാണ്‍പുര്‍-ഭിവാനി കാളിന്ദി എക്സ്പ്രസ് ട്രെയിനില്‍ സ്ഫോടനമുണ്ടായത്. ട്രെയിനിലെ ജനറല്‍ കോച്ചിലെ ശുചിമുറിയിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon