വാഗമണ്‍: കോലാഹലമേട് സൂയിസൈഡ് പോയിന്റില്‍ തൂക്കുപാലം പൊട്ടിവീണു. പരിക്കേറ്റ പതിനഞ്ച് പേരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നെത്തിയവര്‍ക്കാണ് പരിക്കേറ്റത്. വൈദികനും കന്യാസ്ത്രീയും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുമാണ് സംഘത്തിലുള്ളത്.
ഉച്ച് ഒരു മണിയോടെ വാഗമണ്‍ കോലാഹലമേടിന് സമീപത്തെ സൂയിസൈഡ് പോയിന്റിലെ തൂക്കുപാലമാണ് പൊട്ടി വീണത്. അപകട സമയത്ത് 30 പേര്‍ പാലത്തില്‍ ഉണ്ടായിരുന്നു. നിശ്ചയിച്ചതിലും അധികം പേര്‍ പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
കയര്‍ കൊണ്ട് നിര്‍മിച്ച തൂക്കുപാലം ഒരാഴ്ച മുമ്പാണ് ഉല്‍ഘാടനം ചെയ്തത്. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon