ന്യൂഡൽഹി: എംഎൽഎ ആയതിനാൽ ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിൽ മത്സരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും കഴിവും ജനസമ്മിതിയുമുള്ള നേതാക്കൾ ഏറെയുണ്ടെന്നും ഉമ്മൻ ചാണ്ടി ഡൽഹിയിൽ പറഞ്ഞു.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഏതു വിഷയത്തിലും അന്തിമ വാക്ക് ഹൈക്കമാൻഡിന്‍റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon