ദില്ലി: സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്ന ജനീവ കരാര്‍ നിര്‍ദേശം പാലിച്ച് പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്ത്. നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നളളതാണ് ജനീവ കരാര്‍ നിര്‍ദേശം. ഇത് അനുസരിക്കണം പാക്കിസ്ഥാന്‍.
അതായത്, വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമായ വിങ്ങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ, പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. 1949 നൈന്നും ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണെന്നും അതുകൊണ്ട് റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതെന്നുമാണ് കരാറില്‍ വ്യ്കതമാക്കുന്നത്.
മാത്രമല്ല, കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികില്‍സാ സൗകര്യങ്ങള്‍ എന്നിവയും നല്‍കണമെന്നും എടുത്ത് പറയുന്നു. കൂടാതെ, യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുതെന്നും കരാറില്‍ വ്യക്തമാക്കുന്നു. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. 1971 ല്‍ ബംഗ്ലാദേശ് -യുദ്ധകാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടിയിരുന്നു. മാത്രമല്ല, കാര്‍ഗില്‍ ഓപ്പറേഷനിടയില്‍ കസ്റ്റഡിയിലെടുത്ത വൈമാനികന്‍ കെ നാച്ചികേതയെ പാകിസ്ഥാന്‍ എട്ടു ദിവത്തിനകം വിട്ടയച്ചു. ഇതുപോലെ അഭിനന്ദനെയും വിട്ടയക്കണമെന്നാണ് ആവശ്യം.
കൂടാതെ, 2008 ലെ ഇന്ത്യ - പാക്ക് കരാര്‍ അനുസരിച്ചും അഭിനന്ദനെതിരെ പാക് സിവില്‍ - പട്ടാള കോടതികള്‍ക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയുന്നതല്ല. അതായത്, മുന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ് അഭിനന്ദന്റെ പിതാവ്. ഭാര്യയും വ്യോമസേനയില്‍ പൈലറ്റായിസേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല, അഭിന്ദിന്റെ കുടുംബം ചെന്നൈയില്‍ സ്ഥിര താമസിക്കിയതാണ്. നിലവില്‍ അഭിനന്ദനെ വിട്ടുകിട്ടണമെന്നാണ് കുടുംബം ഒന്നാകെ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിനായി നയതന്ത്ര തലത്തില്‍ ശക്തം നീക്കമാക്കിയിരിക്കുകയാണ് ഇന്ത്യ.
This post have 0 komentar
EmoticonEmoticon