ads

banner

Wednesday, 13 February 2019

author photo

തിരുവനന്തപുരം :   കാപ്പുകെട്ടി ആറ്റുകാലമ്മയെ കുടിയിരുത്തിയതോടെ പത്ത് ദിവസത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യയുടെ ഉദ്ഘാടനം പദ്മശ്രീ ഭരത് മമ്മൂട്ടി നിര്‍വഹിച്ചു. മാത്രമല്ല, ഈ മാസം 20നാണ് ലോക പ്രശ്‌സതമായ ആറ്റുകാല്‍ പൊങ്കാല. കൂടാതെ, കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രമായ ഇന്നലെ കാപ്പുകെട്ടി പാടി ദേവിയെ കുടിയിരുത്തിയതോടെയാണ് പത്ത് ദിവസത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമായിരിക്കുന്നത്. ഇനിയുള്ള പത്തുനാള്‍ നഗരം മന്ത്രങ്ങളാലും ദേവീസ്തുതികളാലും മുഴങ്ങും. അതോടൊപ്പം നിരവധി കലാപരിപാടികളുമുണ്ടായിരിക്കുന്നതാണ്. ഈ മാസം 20നാണ് ലോക പ്രശ്‌സമായ ആറ്റുകാല്‍ പൊങ്കാല. വൈകീട്ട് 6.30ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യയുടെ ഉദ്ഘാടനം പദ്മശ്രീ ഭരത് മമ്മൂട്ടി നിര്‍വഹിച്ചു.

കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പൊങ്കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിസം യോഗം ചേര്‍ന്നു. ഇത്തവണ ഗിന്നസ്സുകാരും സ്ത്രീ പങ്കാളിത്തം തിട്ടപ്പെടുത്താനെത്തുന്നുണ്ട്.10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗിന്നസ് സംഘം പൊങ്കാലയിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കണക്കെടുക്കാനായി എത്തുന്നത്. മാത്രമല്ല, 20ന് രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുന്നത്. ഇതിനുപുറമെ, ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. അന്ന് രാത്രി കുത്തിയോട്ടം ചൂരല്‍ക്കുത്ത് നടക്കും. ഇതേ തുടര്‍ന്ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 21ാം തീയതി കുരുതിധര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനമാകുന്നതാണ്. തിരുവനന്തപുരം നഗരവും പൊങ്കാലയെ വരവേല്‍ക്കാനായി ഒരുങ്ങുകയാണ്. നഗരത്തിന്റെ ഇരു വീഥികളും പൊങ്കാലയ്ക്കായുള്ള ചട്ടികളും കലങ്ങളും കൈയ്യടിക്കഴിഞ്ഞു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement