മുന്‍ ക്രിക്കറ്റ് താരവും ബീഹാറിൽ നിന്നുള്ള ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദര്‍ബാംഗ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കീര്‍ത്തി ആസാദ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കീര്‍ത്തി ആസാദ് ഔദ്യോഗികമായി കോണ്‍ഗ്രസിൽ ചേർന്നത്. .
ഡൽഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ അരുണ്‍ ജയ്‍റ്റ്ലി അഴിമതി നടത്തിയെന്ന ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടർന്ന് ബിജെപി കീർത്തി ആസാദിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. 2015 ലായിരുന്നു സസ്‌പെൻഷൻ.
പിന്നീട്, ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ല്‍ ആസാദിന്‍റെ ഭാര്യ പൂനം ആം ആദ്മിയില്‍ ചേര്‍ന്നതോടെയായിരുന്നു ഇത്. ഇതിന് ശേഷം 2017ല്‍ പൂനം ആം ആദ്മിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മൂന്ന് തവണ എംപിയായിട്ടുണ്ട് കീർത്തി ആസാദ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon