മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര’ ഈ മാസം എട്ടിനാണ് റിലീസാവുന്നത്. ചിത്രത്തിന്റെ പ്രീറിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു. പരിപാടിക്കെത്തിയ മമ്മൂട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ‘വൈഎസ്ആര്‍’ പറയുന്ന ചില സംഭാഷണങ്ങള്‍ ലൈവായി കേള്‍ക്കണമെന്ന ആഗ്രഹം സദസ്സിലുള്ള ആരാധകര്‍ പ്രകടിപ്പിച്ചതിനോടും മമ്മൂട്ടി സന്തോഷത്തോടെ പ്രതികരിച്ചു. തെലുങ്ക് അറിയില്ലെങ്കിലും യാത്രയിലെ സംഭാഷണങ്ങളെല്ലാം താന്‍ തന്നെയാണ് ഡബ്ബ് ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon