ആലപ്പുഴ: മാടമ്പികളുടെ പുറകേ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. തബ്രാക്കന്‍മാരുടെ നിലപാടാണ് എന്‍എസ്എസിനെന്നും കോടിയേരി വ്യക്തമാക്കി. എല്ലാ സമുദായസംഘടനകളിലുമുള്ള കര്‍ഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണ്. മതനേതാക്കള്‍ മാത്രമാണ് എതിര്‍പ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞു.
സുപ്രീംകോടതി വിധിയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനോടുള്ള എതിര്‍പ്പ് സര്‍ക്കാരിനോടു കാട്ടിയിട്ടു കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടും തയ്യാറാകാതിരുന്നതിനാല്‍ ഒന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് പ്രതിഫലിക്കില്ല, അദ്ദേഹം വ്യക്തമാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon