ന്യുഡൽഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും വേണ്ടി ഇന്ദിരാ ജയ്‌സിംഗ് വാദിക്കുന്നു. കനകദുര്‍ഗയ്ക്കും ബിന്ദുവിനും ക്ഷേത്ര പ്രവേശനത്തെ തുടര്‍ന്ന് വധ ഭീഷണി ഉണ്ടായി എന്നും ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ പറഞ്ഞു.
‘അവരെ കൊല്ലൂ എന്നു ആള്‍ക്കാര്‍ ആര്‍ത്തുവിളിച്ചു. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ഇപ്പോഴും ശ്രമം നടക്കുന്നു’
യുവതി പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മ ഉണ്ടെന്നതിന് തെളിവാണെന്നും ഭരണഘടനയുടെ അനുച്ഛേദം 17 കേസില്‍ ബാധകമാണ് എന്ന വിധിയിലെ നിഗമനം ശരിയായെന്നും ഇന്ദിരാ ജയ്‌സിംഗ് പറഞ്ഞു.
അതേസമയം ശബരിമല വിധിയ്ക്കെതിരായ പുനപരിശോധനാ ഹരജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞു. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്നും വ്യക്തിയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദിച്ചു.
ക്ഷേത്ര ആചാരങ്ങള്‍ ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിധേയം. ജൈവശാസ്ത്ര പരമായ കാരണങ്ങളാല്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ല. സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ആകില്ലെന്ന് ദ്വിവേദി വാദിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon