പുൽവാമയിൽ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. സൈനികർക്ക് നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ, നിന്ദ്യമായ ആക്രമണമാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യം മുഴുവൻ ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
അതേസമയം, ഭീകരാക്രമണത്തിൽ മരണസംഖ്യ മുപ്പതായി. 45 ജവാൻമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
മൂന്ന് മണിയോടെ പുൽവാമ ജില്ലയിലെ അവന്തിപ്പോറയിലാണ് ഭീകരർ സ്ഫോടനം നടത്തിയത്. ജമ്മുവിൽ നിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 70 വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വെടിവയ്പ്പു നടത്തിയതായും റിപ്പോർട്ടുണ്ട്. പ്രദേശം സൈനികർ വളഞ്ഞിരിക്കുകയാണ്. രക്ഷപ്പെട്ട ഭീകരർക്കു വേണ്ടി തെരച്ചിൽ ഊർജിതമാക്കി.
ജെയ്ഷെ മുഹമ്മദ് അംഗവും പുൽവാമ സ്വദേശിയുമായ വഖാര്‍ എന്നു വിളിക്കുന്ന ആദിൽ അഹമ്മദാണെന്ന് ചാവേറാക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 2018ലാണ് ഇയാള്‍ ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നത് . ജെയ്ഷെ മുഹമ്മദിൻറെ ആത്മഹത്യാ സ്ക്വാഡ് അംഗമായിരുന്നു ഇയാൾ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon