കൊച്ചി: ശബരിമലയില്‍ സ്‌ത്രീ പ്രവേശനം ആവാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചതിന് പൊലിസ് മര്‍ദിച്ചെന്നും രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഫോര്‍ട്ടുകൊച്ചി സ്വദേശിനി സരോജം സുരേന്ദ്രന്‍ എന്നിവർ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപം ഭജനയിരുന്നപ്പോള്‍ തന്നെ പോലിസ് ആക്രമിച്ചെന്നാണ് ഇവര്‍ വാദിച്ചത്. ശബരിമലയിലെ സുരക്ഷാ നടപടികള്‍ സുപ്രീം കോടതി വിധിയുടെയും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സരോജം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളി ഉത്തരവായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon