ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാർക്കായി ഇ-വിസ ഉടന്‍ നടപ്പിലാക്കും. നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനത്തിന് തുടക്കമാവുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ ഉണ്ടായ ധാരണ പ്രകാരമാണ് പുതിയ നടപടി.
സൗദിയിൽ ഇന്ത്യൻ വിസ ഇഷ്യൂ ചെയ്യുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത് വിസ നേടുന്ന രീതിയാണ് നിലവിലുള്ളത്. പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള സ്വദേശികള്‍ക്ക് ഇത് ഏറെ പ്രയാസകരമാണ്.
കഴിഞ്ഞയാഴ്ചയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ ഇലക്ട്രോണിക് വിസ സംവിധാനത്തെ കുറിച്ച് ധാരണയിലെത്തിയിരുന്നു. പുതിയ സംവിധാനം ഉടനെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. നിലവില്‍ 150ലധികം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഇലക്ട്രോണിക് വിസ അനുവദിക്കുന്നത്.
This post have 0 komentar
EmoticonEmoticon