ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി ഇന്നു യുപിയില്‍ പ്രചാരണത്തിനിറങ്ങും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുറാലിയില്‍ പ്രസിഡന്റും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുക്കും. രാഹുലിന്റെയും പ്രിയങ്കയുടെയും വരവ് ഗംഭീരമാക്കാന്‍ റോഡുകളെല്ലാം കൂറ്റന്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
രാഹുലും പ്രിയങ്കയും ചേര്‍ന്നു പന്ത്രണ്ടു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണു യുപി പിടിക്കാനുള്ള പുതിയ തേരോട്ടത്തിനു ശക്തി പകരുക. ലക്നൗവിലെ പിസിസി ആസ്ഥാനത്തെത്തുന്ന മൂന്നു നേതാക്കളും ഹസ്രത്ഗഞ്ചില്‍ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആര്. അംബേദ്കറുടെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളില്‍ ഹാരാര്‍പ്പണം ചെയ്ത് ആദരവ് പ്രകടിപ്പിച്ചാണ് പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിക്കുക. രാത്രിയോടെ രാഹുല്‍ ഡല്‍ഹിക്കു മടങ്ങും.
ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കപ്പെട്ട പ്രായങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും നാലും ദിവസം നീളുന്ന പര്യടനം യു.പിയില്‍ നടത്താനായാണ് ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ലക്നൌവിലെ മഹാറാലിയില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലെ വിവിധ ലോക്സഭ മണ്ഡലങ്ങളിലെ നേതാക്കളുമായും ഈ ദിവസങ്ങളില്‍ പ്രിയങ്കയും ജോദിരാതിദ്യ സിന്ധ്യയും കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെയും ജോതിരാദിത്യ സിന്ധ്യയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെയും ചുമതലയോടെ ജനറള്‍ സെക്രട്ടറിമാരായി കോണ്‍ഗ്രസ് നിയോഗിച്ചത്. സംസ്ഥാനത്ത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് ലക്ഷ്യം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon