പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍. ഇതൊക്കെയാണ് സുപ്രധാനമായ മാറ്റങ്ങള്‍
കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മുഴുവന്‍ ചിലവും വഹിക്കും. ഓരോ വര്‍ഷവും ഇതിനായി 75,000 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.
60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇത് ലഭിക്കും. പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്ക്കേണ്ടത്. തുല്യ തുക തന്നെ സര്‍ക്കാരും അടയ്ക്കും. നടപ്പു സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുന്ന പദ്ധതിയാണിത്. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയല്‍.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ബജറ്റില്‍ ധനമന്തി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25-ന് ആയിരന്നു നിലവില്‍ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയിരുന്നില്ല.
പശു സംരക്ഷണത്തിന് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു യോജന എന്ന പേരിലാണ് പദ്ധതി
'ഗോ മാത' സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കന്നുകാലി വളര്‍ത്തലിന് രണ്ട് ശതമാനം പലിശയില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.കൂടാതെ മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി വിഹിതം 750 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫിഷറീസിന് പ്രത്യേക മന്ത്രാലയവും ഒരുക്കും.
ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് 3 ലക്ഷം കോടി രൂപ കവിഞ്ഞു.
നാലു പതിറ്റാണ്ടിലധികമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതി മോദി സർക്കാർ നടപ്പാക്കിയ കാര്യം മന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതിക്കായി 35,000 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വിവിധ സൈനിക വിഭാഗങ്ങൾക്ക് ശമ്പളവർധനവും സർക്കാർ ഉറപ്പാക്കി.2.95 ലക്ഷം കോടി രൂപയായിരുന്നു 2018ലെ ബജറ്റിൽ പ്രതിരോധ വിഹിതം. 2017ൽ ഇത് 2.74 ലക്ഷം കോടിയായിരുന്നു. സായുധസേനകളുടെ ആധുനീകരണത്തിൽ നാലുകൊല്ലമായി നിലനിന്ന മാന്ദ്യത്തിനു ശേഷം കഴിഞ്ഞ വർഷമാണ് പ്രതിരോധ ബജറ്റിൽ 7.81% വർധന വരുത്തിയത്. അതിനു മുൻപ് അഞ്ചു മുതൽ ഏഴ് ശതമാനം വരെയായിരുന്നു വർധന.
എട്ടു കോടി സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കും. അടുത്ത 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും .
അടുത്ത 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും. നികുതി റിട്ടേണ്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കും. റിട്ടേണുകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും. റീഫണ്ടും ഉടന്‍.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി.
This post have 0 komentar
EmoticonEmoticon