ശത്രുരാജ്യമായ ചൈനയുടെ സോഷ്യൽമീഡിയ ആപ്പുകൾ നിരോധിക്കണമെന്നും ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് ചൈന പരോക്ഷമായി സഹായം നൽകുകയാണെന്നും ഇവർ ആരോപിക്കുന്നു.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആവശ്യവുമായി സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തിയത്. ഭീകരവാദികളെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന രാജ്യങ്ങളോ വ്യക്തികളോ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് തടയേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ സ്വദേശി ജാഗരൺ മഞ്ച് വ്യക്തമാക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon