ads

banner

Saturday, 23 February 2019

author photo

ഇസ്ലാമാബാദ്: ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ കലവറയാണ് ചൈന. ചൈനീസ് ഉപകരണങ്ങള്‍ക്ക് ഗുണമേന്മ ഇല്ലെന്ന കാര്യം ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും കാര്യത്തിലും ഇപ്പോള്‍ യാഥാര്‍ത്ഥ്യം ആയിരിക്കുകയാണ്. ചൈനയില്‍ നിന്നും ആയുധങ്ങളും പോര്‍വിമാനങ്ങളും വാരിക്കൂട്ടിയ പാക്കിസ്ഥാനാണ് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.

പാക്ക് വ്യോമസേനയുടെ പോര്‍ വിമാനങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് സേനയുടെ പ്രധാന വെല്ലുവിളി. യുദ്ധം കണ്‍മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ വ്യോമ സേനയുടെ പോര്‍ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ദിവസങ്ങള്‍ക്കു മുമ്പും പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത പോര്‍വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചിരുന്നു.

പാക്കിസ്ഥാന്‍ തങ്ങളുടെ ഉറ്റ മിത്രമായ ചൈനയില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നു വാങ്ങിയ 13 എഫ്-7പിജി പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദുരന്തങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കുന്നുണ്ട്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് പോര്‍വിമാനങ്ങള്‍ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നല്‍കാന്‍ ചൈനയും തയാറാകുന്നില്ല.

പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയില്‍ നിന്നാണ്. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക സഹായം നിര്‍ത്തിയതോടെ പാക്കിസ്ഥാന്‍ ഇപ്പോള്‍ വലിയ ആയുധ പ്രതിസന്ധിയാണ് നേരിടുന്നത്. 2010 ല്‍ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാന്‍ അമേരിക്കയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍ 2017 ല്‍ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു.

എഫ്-7പിജി പോര്‍വിമാനങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതും പതിവ് വാര്‍ത്തയാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം തങ്ങളുടെ ക്ഷമത ഉറപ്പുവരുത്താനുള്ള പരീക്ഷണപ്പറക്കല്‍ നടത്തുകയാണിപ്പോള്‍.

പുല്‍വാമയില്‍ ഏറ്റ മുറിവിന് ഇന്ത്യ എപ്പോള്‍ വേണമെങ്കിലും പകരം ചോദിക്കും എന്ന കണക്കുകൂട്ടലില്‍ തന്നെയാണ്് പാക്കിസ്ഥാന്‍ നീങ്ങുന്നത്. അതുകൊണ്ടു തന്നെ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം ശക്തമായ സുരക്ഷ ഉറപ്പു വരുത്താനുള്ള പരിശ്രമിത്തിലാണിപ്പോള്‍ പാക്ക് സൈന്യം. പാക്ക് അധിനിവേശ കശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങണമെന്നാവശ്യപ്പെട്ടതിനൊപ്പം ബലൂചിസ്ഥാനിലെ സൈനിക നേതൃത്വം സമീപത്തെ ജിലാനി ആശുപത്രി അധികൃതരോട്, അടിയന്തര സാഹചര്യത്തില്‍ പട്ടാളക്കാരെ ചികില്‍സിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement