തിരുവനന്തപുരം:ഇരുചക്രവാഹന യാത്രകാര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. നൂറോളം വാഹനാപകടങ്ങള്‍ ദിനംപ്രതി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോകിക കണക്ക്. ശരാശരി 11 പേര്‍ നിത്യേന നിരത്തുകളില്‍ കൊല്ലപ്പെടുന്നു. ഇതില്‍ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. ഈ അപകടങ്ങളില്‍ പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.
ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണെന്നും രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പോലീസ് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon