ads

banner

Sunday, 3 February 2019

author photo

എന്ത് വിലകൊടുത്തും കേരളത്തിൽ താമര വിരിയിക്കാൻ ലക്ഷ്യമിട്ട് ബിജെപി. ശബരിമല സമരം പാര്‍ട്ടിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.ഇതോടെ അരയും തലയും മുറുക്കി വോട്ടുറപ്പാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വന്‍ പദ്ധതികളാണ് ഇത്തവണ ബിജെപി കേരളത്തില്‍ നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പിനായി ക്ലസ്റ്റര്‍ അടിത്തറ ഒരുക്കുന്നതിന് പുറമെ ഫിബ്രവരി 12 മുതല്‍ മാര്‍ച്ച് 2 വരെ മഹാ സമ്പര്‍ക്കത്തിന് ഒരുങ്ങുകയാണ് ബിജെപി.മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനം മുഴുവന്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി തയ്യാറാക്കുന്നത്. അതേസമയം ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയ്ക്കാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്.കൂടുതല്‍ വിവരങ്ങളിലേക്ക്.


ആകെയുള്ള 20 സീറ്റുകളില്‍ 11 എണ്ണം പിടിക്കുമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് മുന്‍പ് പറഞ്ഞിരുന്നത്. കേരളത്തില്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ശബരിമലയ്ക്ക് വന്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചില സര്‍വ്വേ ഫലങ്ങള്‍ കൂടി വന്നതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി.
അഞ്ച് മണ്ഡലങ്ങളാണ് പ്രധാനമായും ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വോട്ടര്‍ പട്ടികയിലെ പേജിന്‍റെ ചുമതല പേജ് പ്രമുഖിന് നല്‍കിയാണ് ആദ്യ പ്രവര്‍ത്തനം. തിരുവനന്തപുരം,കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെ അഞ്ച് ക്ലസ്റ്ററുകളാക്കി തിരിച്ച് ഓരോ ക്ലസ്റ്ററിനും സംസ്ഥാന നേതാക്കളെ പ്രചരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

ഉത്തപമേഖലയ്ക്ക് എഎന്‍ രാധാകൃഷ്ണന്‍, മധ്യമേഖലയില്‍ കെ സുരേന്ദ്രന്‍, ദക്ഷിണ മേഖലയില്‍ എംടി രമേശ് എന്നിവര്‍ക്കാണ് ചുമതല. ക്ലസ്റ്റുകളില്‍ ദേശീയ നേതാക്കളാകും പ്രചരണത്തിന് എത്തുക. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രചരണത്തിന് എത്തും.നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടയുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇവര്‍ ഫിബ്രവരിയോടെ മണ്ഡലങ്ങളില്‍ പ്രചരണം നടത്തും.കൂടാതെ പഞ്ചായത്ത്, നിയോജക മണ്ഡലം, ലോക്സഭാ മണ്ഡലം എന്നിങ്ങനെ തരംതിരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.


ഫിബ്രവരി 12 മുതല്‍ മാര്‍ച്ച് 2 വരെ ബിജെപി മഹാസമ്പര്‍ക്കം നടത്തുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ വീടുകളും കയറി ഇറങ്ങി ബിജെപിയുടെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതാണ് പദ്ധതി. അഞ്ച് മണ്ഡലങ്ങള്‍ക്കാണ് ഇതില്‍ പ്രാധാന്യം നല്‍കുക.അതേസമയം പത്തനംതിട്ടയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. വിശ്വാസികളെ കൂടെ നിര്‍ത്താനാകുന്ന പൊതുസ്ഥാനാര്‍ത്ഥികളെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ബിജെപി കണക്കാക്കുന്നത്.പലരുടേയും പേരുകള്‍ മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. നേരത്തേ കെ സുരേന്ദ്രന്‍ പേര് പത്തനംതിട്ടയില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് പരിഗണിക്കുനന്തെങ്കില്‍ എംടി രമേശിനെയാണ് സ്ഥാനാര്‍ത്ഥിയാക്കുകയെന്നാണ് വിവരം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement