ads

banner

Wednesday, 27 February 2019

author photo

ഇസ്ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ സംഭവത്തിലടക്കം തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍. തെറ്റിധാരണകളാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഇമ്രാന്‍ ഖാന്‍. തിരിച്ചടിക്ക് ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.സൈനിക നടപടി പരിധി വിട്ടാൽ പിന്നെ ആരുടെയും നിയന്ത്രണത്തിൽ നിൽക്കില്ല. രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങളാണ് നിയന്ത്രണ രേഖ കടന്ന് എത്തിയത്. അവരെ വെടിവച്ചിട്ടു. രണ്ട് ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ളതായും പ്രധാനമന്ത്രി പറഞ്ഞു.

സൈനിക നടപടി പരിധി വിട്ടാൽ പിന്നെ ആരുടെയും നിയന്ത്രണത്തിൽ നിൽക്കില്ല. രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങളാണ് നിയന്ത്രണ രേഖ കടന്ന് എത്തിയത്. അവരെ വെടിവച്ചിട്ടു. രണ്ട് ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ളതായും പ്രധാനമന്ത്രി പറഞ്ഞു. തുടക്കം മുതൽ നടപടിക്ക് ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ എത്രത്തോളം ബാധിച്ചിരിക്കുമെന്ന് ഞങ്ങൾക്കു നന്നായി അറിയാം. ദശാബ്ദങ്ങളായി പാക്കിസ്ഥാൻ യുദ്ധത്തിന്റെ ഇരകളാണെന്നും പാക്കിസ്ഥാൻ പറഞ്ഞു.

അതേസമയം തക്കതായ സന്ദേശമാണ് പാക്ക് പ്രധാനമന്ത്രി ഇന്ത്യയ്ക്കു നൽകിയതെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ഡോ. ആരിഫ് അൽവി പ്രതികരിച്ചു. പാക്കിസ്ഥാനു സമാധാനം ആവശ്യമാണ്. കൃത്യമായ തെളിവുകൾ നൽകിയാല്‍ അന്വേഷണത്തിനു സഹായിക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തേയും ഇന്ത്യയുമായി ചർച്ച നടത്താൻ ഇമ്രാൻ ഖാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഭീകരരെ സംരക്ഷിക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ ചർച്ച വേണ്ടെന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇന്ത്യ– പാക്ക് അതിർത്തിയിൽ വീണ്ടും സംഘര്‍ഷം ഉടലെടുത്തതോടെ ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രതികരണം നിര്‍ണായകമാകും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement