തിരുവനന്തപുരം: സിമന്റ് വിലവര്‍ധന നിയന്ത്രിക്കാന്‍ പൊതുമേഖലാ സിമന്റ് കമ്പനികളെ ഉപയോഗിച്ച് വ്യവസായവകുപ്പ് ശക്തമായി ഇടപെടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുക എന്ന കാഴ്ച്ചപ്പാടോടെ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് പരമാവധി ചില്ലറ വില 420 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സഹകരണമേഖലയെ ഫലപ്രദമായി ഉപയോഗിച്ച് മലബാര്‍ സിമന്റ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കാന്‍ നടപടി തുടങ്ങി. വിലകുറയ്ക്കണമെന്ന ആവശ്യവുമായി മറ്റു കമ്പനികളുമായി ചര്‍ച്ച നടത്തും. ഡീലര്‍മാര്‍ മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കുകയാണെങ്കില്‍ മറ്റു സിമന്റ് കമ്പനികള്‍ വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon