തിരുവനന്തപുരം: പ്രകൃതി വാതകം പൈപ്പ് ലൈന്‍ വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കാന്‍ ആവശ്യമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിറ്റി ഗ്യാസ് ശൃംഖല വഴി എറണാകുളം ജില്ലയില്‍ കൂടുതല്‍ വീടുകളിലേക്ക് കണക്ഷൻ എത്തിച്ചു. ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 37,033 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുതുതായി കണക്ഷന്‍ നല്‍കി. ഈ ദിവസങ്ങളില്‍ അധികമായി 196 കി മീ പൈപ്പ്ലൈനിട്ടു. നാല് സിഎന്‍ജി സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്തു. നാലെണ്ണം നിര്‍മ്മാണം പുരോഗമിക്കുന്നു.
ഏഴ് ജില്ലകളിൽ കൂടി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ കണക്ഷന്‍ നല്‍കുന്നതിനൊപ്പം സിഎന്‍ജി സ്റ്റേഷനുകളും ഈ ജില്ലകളില്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സിഎന്‍ജി ഇന്ധനമാക്കുന്ന വാഹനങ്ങളെ കൂടി പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon