കാസര്‍ഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം അന്ത്യന്തം ഹീനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തെ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട്ഡ് പുതുതായി നിര്‍മിക്കുന്ന സിപിഐഎം ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി കൊലപാതകത്തെ അപലപിച്ചത്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ടതില്ലെന്നും അതിനാലാണ് കൊലപാതകത്തെ പാര്‍ട്ടി സെക്രട്ടറി ആദ്യം തന്നെ അപലപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐഎമ്മിന്റെ യാതൊരു സഹായവും കുറ്റക്കാര്‍ക്ക് ഉണ്ടാകില്ലെന്നുള്ള സെക്രട്ടറിയുടെ നിലപാട് ആവര്‍ത്തിക്കാനും പിണറായി മറന്നില്ല.
സംഭവം ഉണ്ടായപ്പോള്‍ തന്നെ പ്രതികളെ പിടികൂടണമെന്നും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിടുന്ന പ്രസ്ഥാനം സിപിഐഎം ആണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. ത്രിപുരയിലെയും കേരളത്തിലെയും പാര്‍ട്ടിക്കെതിരായ ആക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ വിമര്‍ശനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon