ചെന്നൈ: ബി.ജെ.പിയുടെ ബി ടീമല്ല, തമിഴ്‌നാടിന്റെ എ ടീമാണ് മക്കള്‍ നീതി മയ്യമെന്ന് കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി വളരുന്നതിനനുസരിച്ച് തനിക്കെതിരെ കല്ലേറുകള്‍ കൂടുകയാണ്. പാര്‍ട്ടിക്കെതിരായ ആരോപണങ്ങളില്‍ ഒന്ന് ബി.ജെ.പിയുടെ ബി ടീമാണ് എന്നതാണ്. മക്കള്‍ നീതി മയ്യം ആരുടെയും ബി ടീമല്ല, മറിച്ച് തമിഴ്‌നാടിന്റെ എ ടീമാണ് കമല്‍ ഹാസന്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എതിര്‍പാര്‍ട്ടിക്കാര്‍ ജയിച്ചാല്‍ സഖ്യം വിട്ട് ജയിക്കുന്ന പക്ഷത്തേക്ക് ചാടുന്നവരാണ് മഹാഗഡ്ബന്ധനിലുള്ളത്. എന്നാല്‍ തന്റെ പാര്‍ട്ടി ഒരിക്കലും കുതിരക്കച്ചവടത്തിന് അവസരം നല്‍കില്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുകയല്ല, ജനങ്ങളോടൊപ്പം അവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് നേരിടുക. അത് ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയായിരിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു.
This post have 0 komentar
EmoticonEmoticon