തൊടുപുഴ: എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജേന്ദ്രന്റെ പരാമര്‍ശങ്ങളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നതായി ജില്ലാ സെക്രട്ടറിയേറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എംഎല്‍എയുടെ പരാമര്‍ശം ശരിയല്ലെന്നും പാര്‍ട്ടിയുടെ കാഴ്ചപ്പാടിനു വിരുദ്ധമാണിതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ജനപ്രതിനിധി എന്ന നിലയില്‍ എംഎല്‍എ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ദൗര്‍ഭാഗ്യകരമായി സബ് കലക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്നും മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ രേണുരാജ് രംഗത്തെത്തി. എംഎല്‍എയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ്. പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നു രേണുരാജ് വ്യക്തമാക്കി. മൂന്നാറിലെ ഉത്തരവിന്റെ ലംഘനങ്ങള്‍ ഹൈക്കോടതിയില്‍ അറിയിക്കും. കോടതിയുടെ നിര്‍ദേശാനുസരണം മുന്നോട്ടു പോകുന്നതിനാണ് നിയമോപദേശം ലഭിച്ചത്. അഡീഷണല്‍ എജി മുന്‍ ഉത്തരവുകള്‍ പരിശോധിച്ച് അതാണ് ശരി എന്ന് അറിയിച്ചത്. മൂന്നാറില്‍ ഉണ്ടായിട്ടുള്ള അനധികൃത നിര്‍മാണം സംബന്ധിച്ച റിപ്പോര്‍ട്ട് എജിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും രേണു രാജ് മാധ്യമങ്ങളോടു പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon