തലശേരി : പേരാവൂര്‍ വിളക്കോട്ടെ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഒമ്പതു പ്രതികള്‍ കുറ്റക്കാരാണെന്ന് തലശേരി അഡീഷണല്‍ ഡിസ്ട്രിക് കോടതി (മൂന്ന്) കണ്ടെത്തി. ഏഴുപേരെ വെറുതെ വിട്ടു. പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ് (കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തിലെ പോപ്പുലര്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥി ), പാനേരി ഗഫൂര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ പതിയിരുന്ന എന്‍ഡിഎഫ് ക്രിമിനല്‍ സംഘം മഴു, വടിവാള്‍ തുടങ്ങിയ മാരമായുധങ്ങളുമായി സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു. തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീപ്പില്‍ ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon