ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. അടിമാലി ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്പ് റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന സുരേന്ദ്രൻ ഇന്നു പുലർച്ചെയാണ് മരിച്ചത്. പ്രളയത്തിന് ശേഷം നടക്കുന്ന 15 മത് കർഷക ആത്മഹത്യയാണ് ഇത്.
കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് ആറു ലക്ഷത്തോളം രൂപ സുരേന്ദ്രൻ വായ്പ എടുത്തിരുന്നു. ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തിയാണ് സുരേന്ദ്രൻ വായപയെടുത്തത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്‍റെ മനോവിഷമത്തിലാണ് സുരേന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കർഷകനാണ് സുരേന്ദ്രൻ. അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്യുന്ന ഏഴാമത്തെ ആളും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon