മലപ്പുറം: പി വി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
രാഷ്ട്രീയ സമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. മഞ്ചേരി സിഐക്കായിരുന്നു കേസ് അന്വേഷണത്തിന്‍റെ ആദ്യ ചുമതല.
മംഗലാപുരത്തെ ക്വാറിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് മലപ്പുറം സ്വദേശി സലീം നടുത്തൊടിയുടെ പരാതി.
This post have 0 komentar
EmoticonEmoticon