കോഴിക്കോട്: പശുവിന്റെ പേരിൽ കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ പാതയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് റിയാസ്. പശുവിനെ കടത്തിയെന്ന പേരിൽ മധ്യപ്രദേശിൽ മൂന്നുപേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വിരുദ്ധ വോട്ട് നേടി അധികാരത്തിൽവന്ന കോൺഗ്രസ് പിന്തുടരുന്നത് മൃദു ഹിന്ദുത്വമാണെന്നും സർക്കാർ മാറിയെങ്കിലും ഇരുവരും തുടരുന്നത് ഒരേ നയമാണെന്നും റിയാസ് തുറന്നടിച്ചു. പശു കശാപ്പും ദേശ സുരക്ഷയും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും റിയാസ് ചോദിച്ചു.
മതന്യൂനപക്ഷങ്ങളും മതനിരപേക്ഷ വാദികളും കോൺഗ്രസ് സർക്കാരിന്റെ നടപടിയിൽ അസ്വസ്ഥരാണെന്നും മധ്യപ്രദേശ് നിയമസഭയിൽ ഇടതുപക്ഷ അംഗങ്ങളുണ്ടായിരുന്നുവെങ്കിൽ പ്രതികരിക്കുമായിരുന്നുവെന്നും അഡ്വക്കേറ്റ് റിയാസ് വ്യക്തമാക്കി. എണ്ണത്തിലല്ല, നിലപാടിലാണ് ഇടതുപക്ഷത്തെ വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പശുസംരക്ഷണത്തിന്റെ പേരിൽ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ അഞ്ചുപേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പശുവിനെ കടത്തിയതിന്റെ പേരിൽ രണ്ടുപേർക്കെതിരെയും പശുവിനെ കശാപ്പ് ചെയ്തതിന്റെ പേരിൽ മൂന്നുപേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പശുവിന് ഊന്നൽ നൽകിയാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്. മുഖ്യമന്ത്രി കമൽ നാഥിനെതിരെ കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon