ads

banner

Friday, 15 March 2019

author photo

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് കൊലപാതകത്തിൽ 11 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇനി 2 പ്രതികളെ കൂടിപിടികൂടാനുണ്ട്. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 

ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ അറസ്റ്റിലായ പ്രതികളിൽ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും.

മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്.  

15 ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് മയക്കുമരുന്നിന് അടിപ്പെട്ടവര്‍ നടത്തിയത്. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കുമരുന്ന് ലഹരിയിലായിരുന്നു. നിസ്സാര കാരണങ്ങള്‍ക്ക് കൊലപാതകങ്ങള്‍ നടത്തുന്നത് പോലീസും ഞെട്ടലോടെയാണ് കാണുന്നത്. അനന്തുവിന്റെ കൊലപാതകികള്‍ കൊലപാതകത്തിന് ശേഷവും ക്രൂരത തുടര്‍ന്നത് പോലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement