ads

banner

Saturday, 16 March 2019

author photo


തിരുവനന്തപുരം: പത്തനംതിട്ടയുടെ സമഗ്ര വികസനത്തിന് കിഫ്ബിയുടെ കൈത്താങ്ങ്. ശബരിമലയ്ക്ക് 141.75 കോടി രൂപഅനുവദിച്ചു. പമ്പയിൽ 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ പ്ലാൻറ് (39.59 കോടി), നിലയ്ക്കൽ ഇടത്താവളം (34.1 കോടി), എരുമേലി ഇടത്താവളം (19.49 കോടി), പമ്പാവാലി ഇടത്താവളം (19.49 കോടി), നിലയ്ക്കൽ, റാന്നി പാർക്കിംഗ് സൗകര്യങ്ങൾക്ക് (9.69 കോടി) എന്നിവയടക്കം ശബരിമല അടിസ്ഥാനസൗകര്യ വികസനത്തിന് മുമ്പെങ്ങുമില്ലാത്ത പിന്തുണയാണ് കിഫ്ബി വഴി അനുവദിച്ചിട്ടുള്ളത്.

ആനയടി – പഴകുളം – കുറുമ്പാല – ഈറുകുഴി – ചന്ദനപ്പള്ളി – കൂടൽ റോഡ് (109.13 കോടി), ഈരാറ്റുപേട്ട - വാഗമൺ റോഡ് (63.99 കോടി) എന്നിവ ഉൾപ്പെടെ പത്തനംതിട്ടയുടെ ദീർഘകാല പ്രതീക്ഷകൾക്ക് ചിറകു നൽകി 951.48 കോടി രൂപയുടെ റോഡുകൾക്കും പാലങ്ങൾക്കുമാണ് കിഫ്ബി അംഗീകാരം നൽകിയത്.

18 സ്കൂളുകളുടെ സമഗ്രനവീകരണത്തിന് 66 കോടി രൂപയും കുടിവെള്ള പദ്ധതികൾക്ക് 184.58 കോടി രൂപയും അനുവദിച്ചു. കാഞ്ഞിരപ്പള്ളി എലിക്കുളം കുടിവെള്ള പദ്ധതി (68.64 കോടി), കല്ലിശ്ശേരി തിരുവല്ല കുടിവെള്ള പദ്ധതികൾ (58 കോടി), പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി (41.40 കോടി) എന്നിവയ്ക്കാണ് ഇതിനോടകം അംഗീകാരം നൽകിയത്. കോഴഞ്ചേരി – അടൂർ റോഡ് (103 കോടി), അടൂർ റിംങ് റോഡ് (28 കോടി) എന്നിവ കിഫ്ബിയുടെ വിലയിരുത്തലിലാണ്.

കൂടാതെ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലേക്കായി കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിനായി 14.10 കോടി, അടൂർ മുനിസിപ്പൽ സ്റ്റേഡിയതിനായി 9.69 കോടിയും വകയിരുത്തി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement