ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ എഐസിസി തീരുമാനിച്ചു. തര്‍ക്കം മൂലം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന് പൂര്‍ത്തിയായില്ല. കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടതിനാല്‍ മറ്റു മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു
വയനാട്, ആലപ്പുഴ, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഞായറാഴ്ച മാത്രമേ ഉണ്ടാകൂ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകും ഇക്കര്യത്തില്‍ തീരുമാനം എടുക്കുക.
സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.
ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്ര ന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് നേരത്തെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം അറിയിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon