ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് അന്തിമ തീരുമാനത്തിലെത്താനായില്ല.
അതേസമയം 10 ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. തിരുവനന്തപുരത്ത് ശശി തരൂരും കണ്ണൂരില്‍ കെ സുധാകരനും കോഴിക്കോട് എം.കെ രാഘവനും കാസര്‍കോട് സുബ്ബയ്യ റായും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും മത്സരിക്കുമെന്നാണ് നിലവിലെ ധാരണ. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവര്‍ക്കാണ് മുന്‍തൂക്കം.
ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുക്കും. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകും. രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഈ മാസം 15ന് ശേഷമേ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകൂ.
This post have 0 komentar
EmoticonEmoticon