കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട‌് എം ടി വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലാ സെഷന്‍സ‌് അതിവേഗ കോടതി (നാല‌്) ഇരു കക്ഷികളുടെയും വാദംകേട്ടു. കേസില്‍ ഈ മാസം 15ന‌് വിധി പറയും.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമാ ചിത്രീകരണം തുടങ്ങാത്തതിനാല്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരികെ ലഭിക്കണമെന്നും ഇതുപയോഗിച്ച‌് സിനിമ ചെയ്യരുതെന്നുമായിരുന്നു എം ടിയുടെ അഭിഭാഷകന്‍ കെ ബി ശിവരാമകൃഷ‌്ണന്‍ വാദിച്ചത‌്.
എന്നാല്‍ കേസില്‍ ആര്‍ബിട്രേറ്ററെ വേണമെന്നും കരാര്‍ പ്രകാരം സിനിമയുമായി മുന്നോട്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന‌് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. രണ്ടുമണിക്കൂറോളം വാദം നടന്നു.
2014ല്‍ ആണ‌് രണ്ടാമൂഴം സിനിമയാക്കാനായി ഇരുകക്ഷികളും കരാറില്‍ ഒപ്പിട്ടത‌്. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും നടക്കാത്തതിനാലാണ‌് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെ എതിര്‍കക്ഷിയാക്കി എം ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചത‌്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon