കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതു മുന്നണി ഇരുപത്തിയഞ്ച് ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായുള്ള ധാരണ നിലനില്‍ക്കുന്നതിനാല്‍ 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിപിഎം പട്ടികയില്‍ നാല് സ്ത്രീകള്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ചില്‍ 15 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ബാക്കി പത്ത് സീറ്റുകളില്‍ സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളും മത്സരിക്കും. ബി.ജെ.പി, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുതെന്നതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ധാരണയിലാണ് സി.പി.എം മത്സരിക്കുന്നത്.
അതിനാല്‍ കോണ്‍ഗ്രസ് വിജയിച്ച നാല് സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് തീരുമാനം. ഇത് ഉള്‍പ്പെടെ 17 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനി നടക്കാന്‍ ഉള്ളത്. ഇതില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.
നേരത്തെ ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം ധാരണയിലെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകളില്‍ ഇടതുമുന്നണിയും സിപിഎമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നായിരുന്നു ധാരണ. ബിജെപിയും കോണ്‍ഗ്രസും ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ സിപിഎം മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കും. ഇവിടങ്ങളില്‍ ഒന്നോ, രണ്ടോ സീറ്റുകളില്‍ മാത്രമേ മല്‍സരിക്കൂ. മറ്റിടങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നേരത്തെ പറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon